solar

തിരുവനന്തപുരം: സോളർ പീഡനക്കേസിലെ അന്വേഷണം സി.ബി.ഐയ്‌ക്ക് കൈമാറുന്ന വിജ്ഞാപനം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കൈമാറി. ഗസറ്റ് വിജ്ഞാപനവും സംസ്ഥാനത്തിന്റെ ആവശ്യമടങ്ങിയ കത്തും ആഭ്യന്തര വകുപ്പ് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയച്ചുകൊടുത്തു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഇത് അയച്ചതെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇത് സിബിഐയുടെ പരിശോധനയ്ക്ക് വിടും. കേസ് ഏറ്റെടുക്കണമോയെന്നു തീരുമാനിക്കേണ്ടതു സിബിഐ ആണ്.