ss

മട്ടന്നൂർ : സി.പി.എം. പഴശ്ശി ബ്രാഞ്ച് സെക്രട്ടറി വി.രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാലു പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. പഴശ്ശിയിലെ സുധീഷ്, ഇടവേലിക്കൽ സ്വദേശികളായ കെ. പ്രനീഷ്, രോഹിത്ത്, പുലിയങ്ങോട്ടെ പ്രവിൻ എന്നിവരെയാണ് മട്ടന്നൂർ സി.ഐ. എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരും സി.പി.എം. അനുഭാവികളാണ്. ഈ മാസം 13ന് രാത്രിയാണ് രണ്ടു ബൈക്കുകളിലായി എത്തിയ സംഘം രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്ക് വെട്ടേറ്റ ഇദ്ദേഹം കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിടികൂടാനുള്ള ഒരു പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.