പാറശാല: കാറിലെത്തിയ ഗുണ്ടാസംഘം മരംവെട്ട് തൊഴിലാളിയെ തടഞ്ഞുനിറുത്തി മർദ്ദിച്ചതായി പരാതി. പ്ലാമൂട്ടുക്കട പോരന്നൂർ കോട്ടയിൽ പുതുവൽ പുത്തൻവീട്ടിൽ എ. വേലപ്പനെയാണ് അഞ്ചംഗ സംഘം മർദ്ദിച്ചത്. 25ന് എറിച്ചിക്കൽ ഗുരുമന്ദിരത്തിനുസമീപമായിരുന്നു സംഭവം. അബോധാവസ്ഥയിലായ വേലപ്പനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ചേർന്ന് പാറശാല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്ന 23,000 രൂപയും അക്രമികൾ തട്ടിയെടുത്തു. പാറശാല പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.