തിരുവനന്തപുരം: ഇ-പോസ് യന്ത്രം തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു. നെറ്റ്‌വർക്കിലെ തകരാറു കാരണമാണ് റേഷൻ വിതരണം മുടങ്ങിയത്.
ഇന്നലെ രാവിലെ 9 മുതൽ വ്യാപകമായി നെറ്റ് വർക്ക് തടസപ്പെട്ടു. യന്ത്രം പ്രവർത്തിച്ച റേഷൻകടകളിൽ തന്നെ ഓരോരുത്തരുടേയും വിരലടയാളം പതിക്കാനും ഒ.ടി.പി വരാനുമൊക്കെ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇ-പോസ് മെഷീനുകളുടെ സർവർ അപ്‌ഡേറ്റ് ചെയ്തതിനു ശേഷവും തകരാറ് സംഭവിക്കുകയാണ്.
മാസവസാനമായതിനാൽ കൂടുതൽ പേരെത്തിയതോടെയാണ് നെറ്റ് വർക്ക് പ്രശ്‌നമുണ്ടായതെന്നാണ് വിലയിരുത്തൽ. ക്രമക്കേടുകൾ ഒഴിവാക്കാനായി നടപ്പിലാക്കിയ ഇ-പോസ് സംവിധാനം പൂർണ പരാജയമെന്ന് വരുത്തി തീർക്കാനാണ് വ്യാപാരികളുടെ ശ്രമമെന്നും ഇത് അനുവദിക്കാനികില്ലന്നും അധികൃകർ പറയുന്നു. ഇന്നലെ വൈകിട്ടോടെ പ്രശ്നം പരിഹരിച്ചതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.