rali

കിളിമാനൂർ:കർഷകർക്ക് അഭിവാദ്യമർപ്പിച്ച് കർഷകസംഘം, കർഷകതൊഴിലാളിയൂണിയൻ,സി.ഐ.ടിയു സംയുക്ത ആഭിമുഖ്യത്തിൽ ഏരിയാ പരിധിയിലെ വിവിധ ലോക്കലുകളിൽ ഐക്യദാർഡ്യ റാലികൾ സംഘടിപ്പിച്ചു.പലയിടത്തും ട്രാക്റുകളും ടില്ലറുകളുമായാണ് പ്രവർത്തകർഎത്തിയത്.മടവൂരിലും പള്ളിക്കലിലും സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽറാലി ഉദ്ഘാടനം ചെയ്തു.മടവൂരിൽ എച്ച് നാസർ,ശ്രീജാഷൈജുദേവ്,എം.എസ് റാഫി,ബിജുകുമാർ, ഷൈജുദേവ്, ചന്ദ്രലേഖ,ഹർഷകുമാർ എന്നിവരും പള്ളിക്കലിൽ സജീബ് ഹാഷിം,സജാദ് ഹൈദർ,സോമസുന്ദര‍ൻപിള്ള, എസ്.എസ് ബിജു, എം. ഹസീന തുടങ്ങിയവരും നേതൃത്വം നൽകി.​ഗരൂരിൽ കെ.സുകേശൻ,ഹർഷകുമാർ,ബാഹുലേയകുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.എം.ഷാജഹാൻ, കെ രാജേന്ദ്രൻ,ഇ.ഷാജഹാൻ,എ.ഗണേശൻ,എസ്. രഘുനാഥൻതുടങ്ങിയവർ സംസാരിച്ചു.കല്ലമ്പലത്ത് ട്രാക്ടർ റാലിയിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജി. വിജയകുമാർ, കർഷകസംഘം സംസ്ഥാനകമ്മറ്റിയം​ഗം എസ് ഹരിഹരൻപിള്ള,എസ് .എം.റഫീഖ്,എസ്.സുധീർ,ഇ .ജലാൽ, എൻ.രവീന്ദ്രനുണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.