തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി നിയോഗിക്കപ്പെട്ടവർ 30നകം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളെടുക്കുമെന്ന് സംസ്ഥാനമുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ അറിയിച്ചു. റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റിയെങ്കിലും പലരും പുതിയയിടങ്ങളിൽ ജോലിക്കെത്തിയിട്ടില്ല. ഫെബ്രുവരി ഒന്നിന് ഇവർക്കുള്ള പരിശീലനം തുടങ്ങാനിരിക്കുകയാണ്. ജോലിക്കെത്താത്തവരുടെ പട്ടിക നടപടിക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറുമെന്നും അറിയിപ്പിലുണ്ട്.