s

തിരുവനന്തപുരം: പ്രഭയ്‌ക്കും കുടുംബത്തിനും 'ലൈഫ് ' ടൈം പുഞ്ചിരി പകർന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തി. ലൈഫ് മിഷൻ പദ്ധതിപ്രകാരമാണ് വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് രണ്ടേമുക്കാൽ സെന്റിൽ 600 സ്‌ക്വയർ ഫീറ്റിൽ പ്രഭ - ശശിധരൻ ദമ്പതികളുടെ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 9 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനത്തിന് തങ്ങളുടെ വീടാണ് തിരഞ്ഞെടുത്തതെന്ന് 10 ദിവസം മുമ്പാണ് പ്രഭയും കുടുംബം അറിഞ്ഞത്. മുഖ്യമന്ത്രി എത്തിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് പ്രഭ പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്‌തീൻ, മേയർ ആര്യാരാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, കൺസിലർ റാണി വിക്രമൻ എന്നിവർ ചടങ്ങിനെത്തി. രാവിലെ 10.45ഓടെ മുഖ്യമന്ത്രിയെത്തി നാടമുറിച്ച് ഗൃഹപ്രവേശന ചടങ്ങിന് തുടക്കം കുറിച്ചു. തുടർന്ന് പാലുകാച്ചലിലും പങ്കുചേർന്നു. വീട്ടുകാർക്ക് സമ്മാനങ്ങളും നൽകി അല്പനേരം അവരോടൊപ്പം ചെലവഴിച്ചശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പ്രഭയ്‌ക്കും ശശിധരനും മകൻ മണികണ്ഠനുമൊപ്പം ശശിധരന്റെ സഹോദരിയുടെ മരിച്ചുപോയ മകളുടെ മക്കളായ പ്ലസ്‌വൺ വിദ്യാർത്ഥി അഭിഷേക്,​ പത്താംക്ലാസ് വിദ്യാർത്ഥി എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. രണ്ടാംഘട്ടമായ 2,50,547 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനമാണ് ഇന്നലെ നടത്തിയത്.

നാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നത്തിന് വലിയൊരു

താങ്ങായി. നാലര ലക്ഷം രൂപ വായ്‌പയുമെടുത്താണ് വീട് പൂർത്തിയാക്കിയത്.

-പ്രഭ,​ ഗൃഹനാഥ