pinarayi

തിരുവനന്തപുരം: അപവാദ പ്രചാരണവും ആരോപണവും പേടിച്ച് ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച 2.5 ലക്ഷം വീടുകളുടെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിടവികസനമാണ് ലൈഫിലൂടെ നടപ്പാക്കിയത്.
ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ 85 ഭവനസമുച്ചയങ്ങൾക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിൽ 52 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. അഞ്ചു സമുച്ചയങ്ങൾ രണ്ടു മാസത്തിനുള്ളിലും 32 എണ്ണം മേയിലും പൂർത്തിയാക്കും. ധാരാളം പേർ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഇവർക്കും നല്ലരീതിയിൽ അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി 14 ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നുണ്ട്.
നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്‌ത്താനും ജനങ്ങൾക്കുണ്ടാകുന്ന സൗകര്യങ്ങളെ അപഹസിക്കാനും വലിയ നുണപ്രചാരണം നടത്താൻ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട്. അതൊന്നും ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഷൻ സി.ഇ.ഒ. യു.വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

ഭാ​വി​ ​കേ​ര​ള​ത്തി​നാ​യി​ ​കേ​രള ലു​ക്സ് ​എ​ ​ഹെ​ഡ് ​സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഭാ​വി​ ​കേ​ര​ള​ത്തി​ന്റെ​ ​സൃ​ഷ്ടി​ക്ക് ​ദി​ശാ​ബോ​ധം​ ​ന​ൽ​കു​ന്ന​ ​ഒ​ൻ​പ​തു​ ​സു​പ്ര​ധാ​ന​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​രി​പാ​ടി​ക​ൾ​ ​നി​ർ​ദ്ദേ​ശി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​'​കേ​ര​ള​ ​ലു​ക്‌​സ് ​എ​ ​ഹെ​ഡ്'​ ​എ​ന്ന​ ​രാ​ജ്യാ​ന്ത​ര​ ​സ​മ്മേ​ള​നം​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നു​ ​മു​ത​ൽ​ ​മൂ​ന്നു​ ​വ​രെ​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
ലോ​ക​പ്ര​ശ​സ്ത​രാ​യ​ ​വി​ദ​ഗ്ധ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ​മ്മേ​ള​നം​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​രാ​ജ്യാ​ന്ത​ര​ ​ത​ല​ത്തി​ൽ​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം,​ ​ആ​ധു​നി​ക​ ​വ്യ​വ​സാ​യ​ ​സാ​ധ്യ​ത​ക​ൾ,​ ​നൈ​പു​ണ്യ​ ​വി​ക​സ​നം,​ ​കൃ​ഷി,​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​മൃ​ഗ​സം​ര​ക്ഷ​ണം,​ ​ടൂ​റി​സം,​ ​വി​വ​ര​സാ​ങ്കേ​തി​ക​ ​വി​ദ്യ,​ ​ഇ​ ​-​ഗ​വേ​ണ​ൻ​സ് ​എ​ന്നി​വ​യ്ക്ക് ​പു​റ​മെ​ ​ത​ദ്ദേ​ശ​ഭ​ര​ണം,​ ​ഫെ​ഡ​റ​ലി​സം,​ ​വി​ക​സ​നോ​ന്മു​ഖ​ ​ധ​ന​വി​നി​യോ​ഗം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​കൊ​വി​ഡി​ൽ​ ​ന​ഷ്ട​പ്പെ​ട്ട​ ​തൊ​ഴി​ലും​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​വീ​ണ്ടെ​ടു​ക്ക​ണ​മെ​ങ്കി​ൽ​ ​ആ​ധു​നി​ക​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ത്തെ​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും​ ​നൂ​ത​ന​ ​തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ളു​ടെ​ ​പ്രോ​ത്സാ​ഹ​ന​വും​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ ​വി​ക​സ​ന​വും​ ​ഒ​ന്നി​ച്ചു​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കാ​നാ​ക​ണം.
വി​ശ്രു​ത​ ​സാ​മ്പ​ത്തി​ക​ ​വി​ദ​ഗ്ധ​നും​ ​നോ​ബ​ൽ​ ​സ​മ്മാ​ന​ ​ജേ​താ​വു​മാ​യ​ ​പ്രൊ​ഫ.​ ​അ​മ​ർ​ത്യാ​ ​സെ​ൻ,​ ​സാ​മ്പ​ത്തി​ക​ ​നോ​ബേ​ൽ​ ​സ​മ്മാ​ന​ ​ജേ​താ​വ് ​പ്രൊ​ഫ.​ ​ജോ​സ​ഫ് ​സ്റ്റി​ഗ്ലി​റ്റ്‌​സ്,​ ​വ്യ​വ​സാ​യ​ ​പ്ര​മു​ഖ​രാ​യ​ ​ര​ത്ത​ൻ​ ​ടാ​റ്റ,​ ​ആ​ന​ന്ദ് ​മ​ഹീ​ന്ദ്ര,​ ​എം.​എ.​ ​യൂ​സു​ഫ് ​അ​ലി,​ ​കി​ര​ൺ​ ​മ​സും​ദാ​ർ​ ​ഷാ,​ ​ഡോ.​ ​ര​വി​ ​പി​ള്ള,​ ​ക്രി​സ് ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​ഡോ.​ ​ആ​സാ​ദ് ​മൂ​പ്പ​ൻ,​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​യു​ടെ​ ​ചീ​ഫ് ​സ​യ​ന്റി​സ്റ്റ് ​ഡോ.​ ​സൗ​മ്യ​ ​സ്വാ​മി​നാ​ഥ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​പ്ര​ത്യേ​ക​ ​ര​ജി​സ്‌​ട്രേ​ഷ​നി​ല്ല.​ ​ഏ​വ​ർ​ക്കും​ ​ഏ​തു​ ​സെ​ഷ​നും​ ​കാ​ണാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​വി​ധ​ത്തി​ലാ​ണ് ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​ക്ര​മീ​ക​ര​ണം.​ ​w​w​w.​k​e​r​a​l​a​l​o​o​k​s​s​h​e​a​d.​c​o​m​ ​എ​ന്ന​ ​സൈ​റ്റി​ൽ​ ​എ​ല്ലാ​ ​സെ​ഷ​നു​ക​ളും​ ​ലൈ​വാ​യി​ ​കാ​ണാം.