തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി നാല് മേഖലകളിലായി നടത്തുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ 30ന് ആരംഭിക്കുമെന്ന് അക്കാഡമി ചെയർമാൻ കമൽ, വൈസ്‌ചെയർപേഴ്‌സൺ ബീനാപോൾ, അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓരോ ജില്ലക്കാരും നിശ്ചിത മേഖലയിലേക്കാണെന്ന്
രജിസ്റ്റർ ചെയ്യേണ്ടത്. എല്ലായിടത്തും അഞ്ചുദിവസത്തെ പ്രദർശനം. ഒരേ സിനിമകൾ. ആകെ 80 ചിത്രങ്ങൾ. ഉദ്ഘാടനം ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത്. സമാപനം മാർച്ച് അഞ്ചിന് പാലക്കാട്ട്.
ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപ. വിദ്യാർത്ഥികൾക്ക് 400 രൂപ.
മേളകേന്ദ്രങ്ങളിൽ ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് സംവിധാനം ഒരുക്കും. സിനിമ കാണാൻ എത്തുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും പാസ് നൽകും.
രജിസ്ട്രേഷൻ ജില്ലകൾ
(ബ്രാക്കറ്റിൽ വേദി)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ (തിരുവനന്തപുരം)
ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ- (കൊച്ചി)
പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ (പാലക്കാട്)
കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് (തലശ്ശേരി)
ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിലുള്ളവർക്ക് രണ്ടു കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം.
വെബ്സൈറ്റ്: registration.iffk.in
കഴിഞ്ഞ വർഷത്തെ പ്രതിനിധികൾക്ക് ലോഗിൻ ഐ.ഡി ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
പാസുകളുടെ എണ്ണം
തിരുവനന്തപുരം- 2500 ,കൊച്ചി -2500, തലശ്ശേരി - 1500, പാലക്കാട് -1500
തീയതിയും തിയേറ്ററുകളും
തിരുവനന്തപുരം: (ഫെബ്രു.10 -14) കൈരളി,ശ്രീ,നിള,കലാഭവൻ,ടാഗോർ,നിശാഗന്ധി
കൊച്ചി: (ഫെബ്രു.17- 21)
സരിത സവിത,സംഗീത,ശ്രീധർ,കവിത,പദ്മ സ്‌ക്രീൻ1
തലശ്ശേരി: (ഫെബ്രു.23- 27)
മൂവി കോംപ്ളെക്സിലുള്ള അഞ്ച് തിയേറ്ററുകൾ ലിബർട്ടി മൂവി ഹൗസ്
പാലക്കാട്: (മാർച്ച് 1 മുതൽ 5 )
പ്രിയ, പ്രിയദർശിനി, പ്രിയതമ,സത്യ മൂവീസ്, ശ്രീദേവി ദുർഗ