തിരുവനന്തപുരം : കിടക്കയിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. അട്ടക്കുളങ്ങര ജസ്ലിൻ മൻസിലിൽ നാസറിന്റെയും ജാസ്മിന്റെയും മകൻ സെയ്ദ് അലി ( പൊന്നു ,25) ആണ് മരിച്ചത്. 25 ന് രാത്രിയാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൂന്തൂറ പൊലീസ് കേസെടുത്തു. പൂന്തൂറയിലെ വാടക വീട്ടിലായിരുന്നു അപകടം.
പൊലീസ് പറയുന്നത് : സിഗരറ്റ് വലിച്ച് കുറ്റി വലിച്ചെറിഞ്ഞ് സെയ്ദ് അലി ഉറങ്ങി. ഇതിനിടയിൽ സിഗരറ്റ് കുറ്റിയിൽ നിന്ന് തീ മെത്തയിലേക്ക് പടർന്നു. തീ ആളി പടർന്ന് സെയ്ദ് അലിക്ക് പൊള്ളലേറ്റു. ഇയാൾ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടം.വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയേയും വിവരമറിയച്ചു. പൊലീസെത്തി മുറി തുറന്നുപ്പോഴാണ് സംഭവം കണ്ടത്.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രാഥമിക അന്വേഷണത്തിൽ ദൂരൂഹതകൾ കണ്ടെത്തിയില്ലെന്നും പൂന്തൂറ പൊലീസ് പറഞ്ഞു. ഭാര്യ : അമാന. സഹോദരി : ജസ്ലിൻ.