മുടപുരം:'കരുതലേകാം കപ്പ കൃഷി' പദ്ധതി പ്രകാരം കർഷകത്തൊഴിലാളി യൂണിയൻ (ബി.കെ.എം.യു) ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ മനോജ് ബി.ഇടമന ഉദ്ഘാടനം ചെയ്തു. മംഗലപുരം മുല്ലശേരി ഏലായിൽ നടന്ന വിളവെടുപ്പ് ഉത്സവത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി ഡി.ടൈറ്റസ്, കപ്പ കൃഷിക്ക് നേതൃത്വം നൽകിയ ഉണ്ണികൃഷ്ണനെ ആദരിച്ചു.ബി. കെ. എം. യു മണ്ഡലംപ്രസിഡന്റ് ഓമന ശശിയുടെ അദ്ധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി എസ്. വിജയദാസ് സ്വാഗതം പറഞ്ഞു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് തോന്നയ്ക്കൽ രാജേന്ദ്രൻ,മഹിളാസംഘം സംസ്ഥാന ട്രഷറർ കവിതാ സന്തോഷ്,എ.ഐ .ടി. യു. സി മണ്ഡലം സെക്രട്ടറി കോരാണി വിജു, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി. സുനിൽ,എ. ഐ .വൈ. എഫ് മണ്ഡലം സെക്രട്ടറി അനസ് ചിറയിൻകീഴ്, മംഗലപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ .എസ് .സുനിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗംഗാഅനി, സജിത്ത്, ആർ. ബൈജു എന്നിവർ പങ്കെടുത്തു. മുല്ലശ്ശേരി ഏലയിലെ ഒരേക്കർ തരിശു ഭൂമി ഏറ്റെടുത്താണ് കൃഷി നടത്തിയത്.