തിരുവനന്തപുരം: സൈനിക് സ്കൂൾ പ്രവേശന പരീക്ഷ ഫെബ്രുവരി 7-ന് നടത്തും. അഡ്മിറ്റ് കാർഡ് www.aissee.nta.nic.inൽ നിന്ന് അപേക്ഷാ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.
ബി.ഡി.എസ് പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം: മോപ് അപ് അലോട്ട്മെന്റിനു ശേഷം ഒഴിവുവന്ന ബി.ഡി.എസ് സീറ്റുകൾ കോളേജ് തലത്തിൽ നികത്താനുള്ള തീയതി 30ന് വൈകിട്ട് നാലുവരെ നീട്ടി. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
പുനർമൂല്യ നിർണയ ഫലം
തിരുവനന്തപുരം: ഡി.എഡ്/ ഡി.എൽ.എഡ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന്റെയും സൂക്ഷ്മ പരിശോധനയുടെയും ഫലം www.keralapareekshabhavan.in ൽ.
പ്ലസ് ടു പരീക്ഷാഫീസ്
തിരുവനന്തപുരം: മാർച്ച് 17ന് ആരംഭിക്കുന്ന രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഫൈനോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി ഫെബ്രുവരി ഒന്ന് ഉച്ചയ്ക്ക് രണ്ട് വരെ നീട്ടി.
ഉപലോകായുക്ത ഒന്നിന് സ്ഥാനമേൽക്കും
തിരുവനന്തപുരം: ഉപലോകായുക്തയായി ജസ്റ്റിസ് ഹാറുൺ അൽ റഷീദ് ഫെബ്രുവരി ഒന്നിന് സ്ഥാനമേൽക്കും. രാവിലെ 11 ന് നിയമസഭാ കോംപ്ലക്സിലെ ബാങ്ക്വറ്റ് ഹാളിലാണ് ചടങ്ങ്.