തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സംരംഭകത്വ വികസന കേന്ദ്രത്തിനായുള്ള ധാരണാപത്രം ഇന്ന് രാവിലെ 9.30ന് കൈമാറും. വ്യവസായ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ അങ്കമാലി ഇൻകെൽ ടവറിലാണ് കേന്ദ്രം. മന്ത്രിമാരായ ഇ.പി. ജയരാജന്റെയും ടി.പി. രാമകൃഷ്ണന്റെയും സാന്നിദ്ധ്യത്തിൽ കീഡും കെയ്സും തമ്മിലാണ് ധാരണാപത്രം കൈമാറുന്നത്.