pay

തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ മോഹൻദാസ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. കുറഞ്ഞ ശമ്പളം 23,500 രൂപയാക്കാനാണ് സാദ്ധ്യത. പെൻഷൻ പ്രായം രണ്ട് വർഷം നീട്ടണമെന്ന നിർദ്ദേശവും കമ്മിഷൻ നൽകുമെന്നാണ് സൂചന. എന്നാൽ സർക്കാർ ഇതംഗീകരിക്കാനിടയില്ല.