കൊല്ലം: ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൊട്ടാരക്കര സ്വദേശിയായ പ്രതിയെ വെറുതെവിട്ട് കൊല്ലം അഞ്ചാം ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ജഡ്ജ് പി. ഷെർലിദത്ത് ഉത്തരവായി.
കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്ത് കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. സതീശൻ.കെ ചെറുമൂട്, അഡ്വ. റുക്‌സാന, അഡ്വ. ചിത്തരഞ്ജൻ എന്നിവർ ഹാജരായി.