strike

കൊച്ചി: കാർഷിക ഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥനത്ത് ഭരണകൂടത്തിന്റെ വെല്ലുവിളികളെയും മോശം കാലവസ്ഥയെയും നേരിട്ട് കൊണ്ട് അഹിംസാ മാർഗത്തിലൂടെ സമരം നടത്തുന്ന ഇന്ത്യയിലെ കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് കേരള ഇലക്ട്രിസി​റ്റി എംപ്ലോയീസ് കോൺഫെഡറേഷൻ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുൻപിൽ ഐക്യദാർഢ്യദിനം ആചരിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.ഇ.ഇ.സി സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മിണി അഭിവദ്യം അർപ്പിച്ചു. സംഘടന ഭാരവാഹികളായ കെ.എൻ. മോഹനൻ, എം .കെ .സരേഷ്, വീ.ജീ. സെബാസ്​റ്റ്യൻ, കെ.സി.പത്മകുമാർ, യൂസഫ്, ജോഷി മാടൻ, സരേഷ്, ജിജിൻ ജോസഫ്, ജോർജ് ജോസഫ്, അനിമോൻ എന്നിവർ പ്രസംഗിച്ചു