sfi

തിരുവനന്തപുരം: പുതിയ ലോകത്തിന്റെ രാഷ്ട്രീയ ശരികളിലേക്ക് യാത്ര ചെയ്യേണ്ട കാലഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നതെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക്ക് സി. തോമസ് പറഞ്ഞു. എസ്.എഫ്.ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റി പേട്ട കെ. പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്.എഫ്.ഐ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഭിജിത്, സെക്രട്ടറി റിയാസ് വഹാബ്, വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, ദീപക് എസ്.പി, റസാൻ, നന്ദൻ. എം.എ, എസ്.പി. ദീപക്, എം.പി. റസൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.