pinaryi-

തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം വൈകിപ്പിച്ചതിന് ഇടതുമുന്നണി സർക്കാർ മാപ്പുപറയണമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.ഡി.എഫ് ഭരണകാലത്ത് പൂർത്തിയാക്കിയിട്ടിരുന്ന ബൈപ്പാസ് ഇടതുമുന്നണി സർക്കാർ തുറന്നുകൊടുക്കാൻ വൈകിപ്പിച്ചുവെന്ന മട്ടിലുള്ള പ്രസ്താവന അതിരുവിട്ടതാണ്. 2016ൽ ഇടതുമുന്നണി അധികാരമേൽക്കുമ്പോൾ വല്ലാത്ത സ്ഥിതിയിലായിരുന്നു ബൈപ്പാസ്. അതിനുശേഷം നിർമ്മാണം അതിവേഗത്തിലാക്കി. കൊവിഡ് മൂലം തൊഴിലാളികളുടെ ക്ഷാമം വന്നതുകൊണ്ടാണ് അല്പം കാലതാമസമുണ്ടായത്. 90കളിൽ ആരംഭിച്ച നിർമ്മാണമാണെന്നോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃസ്ത്യൻ മതവിഭാഗത്തിലെ അവശരായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജസ്റ്റിസ് കോശി കമ്മിഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കും. മുസ്ളിം സമുദായത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ സച്ചാർ കമ്മിഷനും തുടർച്ചയായി പാലൊളി കമ്മിഷനെയും നിയോഗിച്ചിരുന്നു. ഇവയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടികളെടുത്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.