correption

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളിൽ ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരത്തുന്നതിനും ജനങ്ങളുമായി സഹകരിച്ച് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇതിനായി പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന വെബ്‌സൈറ്റ് ഒരുക്കും. ഇതിലൂടെ ഫോൺ സന്ദേശങ്ങൾ, സ്‌ക്രീൻ ഷോട്‌സ്, എസ്.എം.എസ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം. . ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയായതിനാൽ പേര് ജനങ്ങൾക്ക് നിർദേശിക്കാം. അതിനുള്ള സൗകര്യങ്ങളൊരുക്കി ഉടനെ പരസ്യപ്പെടുത്തും.