mask

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്‌ക് ഉപയോഗം കുറഞ്ഞു വരുന്നുതായി മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ട്രെയിൻ യാത്രക്കാരിലാണ് ഇത്തരം പ്രവണത കൂടുതലായി കാണുന്നത്. നിയന്ത്രണങ്ങളിൽ അയവു വന്നതോടെ കൊവിഡിനെ ഭയപ്പെടേണ്ടതില്ല എന്ന പൊതുസമീപനത്തിൽ ആളുകൾ എത്തി. അത് വലിയ അപകടമുണ്ടാക്കും. കേരളത്തിലെ ആരോഗ്യമേഖലയും സമൂഹം ഒന്നടങ്കവും മാതൃകാപരമായി ഈ രോഗത്തോട് പൊരുതുകയാണ്. നാടിന്റെ കൂട്ടായ്മയും നമ്മുടെയാകെ ഒത്തൊരുമിച്ചുള്ള പ്രവർത്തനവും കൊണ്ട് അപകടസന്ധി മുറിച്ചുകടക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.