pin

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം കൊവിഡ് ബാധിതരിൽ നടത്തിയ പഠനത്തിൽ, 56 ശതമാനം പേർക്ക് രോഗം ബാധിക്കുന്നത് വീടുകളിൽ നിന്നാണെന്ന് വ്യക്തമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രോഗവുമായി പുറത്തുനിന്നു വരുന്നവരാണ് വീട്ടിലുള്ളവർക്ക് രോഗം നൽകുന്നത്. ശ്രദ്ധ എവിടെയും കുറയാൻ പാടില്ല. ആ‌ർ.ടി.പി.സി.ആർ പരിശോധന വർദ്ധിപ്പിക്കും. പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരു ലക്ഷമായി വർദ്ധിപ്പിക്കും. ഇതിൽ 75 ശതമാനം ആർ.ടി.പി.സി.ആർ പരിശോധനയായിരിക്കും. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പുതിയ ഡാറ്റയുടെ സഹായത്തോടെ മാത്രമേ നിലവിൽ രോഗവ്യാപനം ചിലർ ആരോപിക്കുന്ന രീതിയിൽ അസ്വഭാവികമായോ എന്നു പറയാൻ സാധിക്കൂകയുള്ളൂ. എന്നാൽ ചിലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിലെ സ്ഥിതിയെടുത്താൽ ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ഔദ്യോഗിക കണക്കുകൾ പ്രകാരം കൊവിഡ് ബാധിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.