1

പോത്തൻകോട്:കാട്ടായിക്കോണം വാഴവിളയിൽ പ്രാവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി യു.ഐ.ടിയുടെ പുതിയ മന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.നഗരസഭ കൗൺസിലർ ഡി.രമേശന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ.ഫണ്ട്‌ ഡി.ജി.എം.ആർ.ബിന്ദു,റീട്ടെയിൽ സെയിൽസ് ഡി.ജി.എം വിപിൻ ഓസ്റ്റീൻ,മുൻ കൗൺസിലർ സിന്ധു ശശി,കഴക്കൂട്ടം മുൻ പഞ്ചായത്ത് മെമ്പർ ഉണ്ണികൃഷ്ണൻ നായർ,വാഴവിള റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജി.ഹരികുമാർ,അദ്ധ്യപക പ്രതിനിധി ഡോ.ഷാബു ബി.രാജ് തുടങ്ങിയവർ പങ്കെടുത്തു.പ്രിൻസിപ്പൽ സ്വാപ്ന വി.എസ്.സ്വാഗതവും പി.ടി.എ.വൈസ് പ്രസിഡന്റ് എം.കൃഷ്ണൻകുട്ടിനായർ നന്ദിയും പറഞ്ഞു.