ചാലക്കുടി: കാനഡയിൽ വിസ വാഗ്ദാനം ചെയ്ത് ആറ്റപ്പാടത്തെ യുവാവിൽ നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തോപ്പറാൻകുടി കളപ്പുറത്തു വീട്ടിൽ ബിനു പോളിനെ(37) ആണ് സി.ഐ: ബി.കെ. അരുണും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ ഇടുക്കിയിലെ ബിജു കുര്യാക്കോസ് ഒളിവിലാണ്. 2016ലാണ് ആറ്റപ്പാടത്തെ യുവാവിന്റെ വീട്ടുകാരിൽ നിന്നും പലതവണകളിലായി ഇവർ പണം വാങ്ങിയത്. ബാങ്കു വഴിയും നേരട്ടിട്ടും തുക കൈപ്പറ്റുകയായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞാണ് വിസയുടെ കാര്യം ഇവർ നീട്ടുകൊണ്ടു പോവുകയായിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.