കിളിമാനൂർ: അടയമൺ പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. പ്രദേശത്തെ പാടശേഖരങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ രാത്രികാലങ്ങളിൽ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലും നെല്ല് ചെടികൾ ചവിട്ടി ഒടിച്ചും വയൽ വരമ്പുകൾ കുത്തി ഇളക്കിയും ഇവ നാശം വിതച്ചിരുന്നു.
കാട്ടുപന്നികളെ പേടിച്ച് ഒരു കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പ്രശ്നപരിഹാരത്തിനായി പഞ്ചായത്തും വനംവകുപ്പും അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.