pic

സംക്രാന്തി പ്രമാണിച്ചു തെലുങ്കിൽ പ്രദർശനത്തിനെത്തിയ 'ക്രാക്ക് ' എന്ന സിനിമ വിജയത്തിലേക്ക്. ഒരു സംഭവ കഥയുടെ പാശ്ചാത്തലത്തിലുള്ള ചിത്രം ഒരു മാസ് എന്റർടൈനറാണ്. ' മാസ്സ് മഹാരാജാ ' എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന രവി തേജയാണ് ചിത്രത്തിലെ നായകൻ. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ' ക്രാക്കി 'ൽ ശ്രുതി ഹാസനാണ് നായിക. തമിഴിലെ അഭിനേതാക്കളായ വരലക്ഷ്മി ശരത്കുമാർ, സമുദ്രക്കനി, സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരസ്വതി ഫിലിം ഡിവിഷന്റെ ബാനറിൽ കെ. മധു നിർമ്മിച്ച ' ക്രാക്ക് ' ഫെബ്രുവരി ആദ്യ വാരം കേരളത്തിൽ മലയാളം, തമിഴ് ഭാഷകളിൽ പ്രദർശനത്തിനെത്തും. തിയേറ്ററിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ ഒ.ടി.ടി റിലീസിംഗ് നീട്ടി വച്ചതായും നിർമ്മാതാവ് പറഞ്ഞു. പി ആർ ഒ: സി.കെ.അജയ് കുമാർ.