തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ എന്നിവർ മുഖ്യാതിഥികളായിയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു അനുമോദന പ്രസംഗം നടത്തി. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഡി.ആർ. അനിൽ, എസ്. സലിം, ജമീലാ ശ്രീധർ, എസ്.എം. ബഷീർ, എൽ.എസ്. ആതിര, ഡോ.കെ.എസ്. റീന, ജിഷാ ജോൺ എന്നിവർ മറുപടി പ്രസംഗം നടത്തി. മേയർ ആര്യാ രാജേന്ദ്രനെ സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി യുവരത്ന പുരസ്‌കാരം നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്.എസ്. മനോജ്, ജില്ലാ ട്രഷറർ നെട്ടയം മധു, കരമന മാധവൻകുട്ടി, ആര്യശാല സുരേഷ്, പാപ്പനംകോട് രാജപ്പൻ, വെഞ്ഞാറമൂട് ശശി തുടങ്ങിയവർ സംസാരിച്ചു.