1

പ്ലാമൂട്ടുക്കട: കേന്ദ്ര വസ്ത്ര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഹാൻഡിക്രഫ്റ്റ് ഡെവലപ്മെന്റ് കമ്മീഷണറേറ്റ്, പ്ലാമൂട്ടുക്കട എംബ്രോയിഡറി സൊസൈറ്റി നടപ്പിലാക്കുന്ന ഡിസൈൻ ഡെവലപ്മെന്റ് വർക്ക് ഷോപ് കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനൻ ഉദ്‌ഘാടനം ചെയ്തു. ഹാൻഡിക്രഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ ധനൂർ.സി.വി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർകുമാർ, വാർഡ് മെമ്പർമാരായ എസ്.രാജഗോപാൽ, ശോഭന ബൈജു, ഹാൻഡിക്രഫ്റ്റ് പ്രൊമോഷൻ ഓഫീസർ ലെനിൻരാജ് കെ.ർ, സംഘം സെക്രട്ടറി എസ്.സുലേഖ, ഡിസൈനർ മൈസ റഷീദ്, ഡി.ശിശുപാലൻ, എസ്.ചന്ദ്രിക എന്നിവർ പങ്കെടുത്തു.