വർക്കല: വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും ഹരിത ഓഫീസാക്കി മാറ്റി. ഇതോടനുബന്ധിച്ച് വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങ് അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 'എ'ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണം സത്യൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻ രാജ്, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനത് ബീവി, കുഞ്ഞുമോൾ, രജനി അനിൽ, ഷാലിബ്, സുറുമി ഷൈൻ, സുശീലൻ, പ്രദീപ് , ബെന്നി, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ പ്രീത, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ അംരത് എന്നിവർ സംസാരിച്ചു.