rape

അഞ്ചാലുംമൂട്: പ്ലസ്‌വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ മൂന്നുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ, കുരീപ്പുഴ ജയന്തി നിവാസിൽ ജോമോനാണ് (26) പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ 23ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ജോമോൻ, പെൺകുട്ടിയെ കടത്തികൊണ്ടുപോയ ഓട്ടോ ഡ്രൈവർ സുരേഷ്‌കുമാർ (41), ജോമോന്റെ മാതാവ് ബ്രിജിറ്റ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജോമോന്റെ പിതാവ് ജോൺസണെതിരെയും കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പോക്സോ വകുപ്പ് ചുമത്തി ഇവരെ റിമാൻഡ് ചെയ്തു.