കൊച്ചി: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ‍ രാജ്യവ്യാപകമായി ഉപവസിച്ച് കർ‍ഷകസമരത്തെ പിന്തുണയ്ക്കണമെന്ന സംയുക്ത കിസാൻ മോർ‍ച്ചയുടെ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ‍ ഹ്യൂമൻ‍ റൈറ്റ്സ് വാച്ചും ഗാന്ധിയൻ‍ കളക്റ്റീവും സംയുക്തമായി ഇന്ന് ഏകദിന ഉപവാസ സത്യഗ്രഹം നടത്തും. കച്ചേരിപ്പടി ഗാന്ധിസ്ക്വയറിൽ‍ രാവിലെ ഒൻപതിന് ആരംഭിച്ച് വൈകിട്ട് ആറിന് സമാപിക്കുന്ന ഉപവാസത്തിൽ‍ സംഘടനാ നേതാക്കൾ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനവും ഗാന്ധിയും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ‍ പ്രഭാഷണപരമ്പരയും ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ‍ ഉദ്ഘാടനം ചെയ്യും. ഫെലിക്സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കും.