abhilash-venkitachalam

തിരുവനന്തപുരം: കേരളീയനായ യുവ സംഗീതജ്ഞന് സാംസ്കാരികവകുപ്പ് വർഷം തോറും നൽകി വരുന്ന ചെമ്പൈ പുരസ്കാരത്തിന് 2020ൽ അഭിലാഷ് വെങ്കടാചലം അർഹനായി.

15000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീവരാഹം ചെമ്പൈ ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ നൽകും. പാലോട് രവി അദ്ധ്യക്ഷത വഹിക്കും. പി. വേണുഗോപാൽ, കൗൺസിലർ എസ്. വിജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ട്രസ്റ്റിന്റെ എൻഡോവ്മെന്റ് അവാർഡുകളും ചടങ്ങിൽ നൽകും.

പുരസ്കാര ദാനച്ചടങ്ങിന് ശേഷം അഭിലാഷ് വെങ്കിടാചലത്തിന്റെ സംഗീതക്കച്ചേരി നടക്കും. ഫെബ്രുവരി 2ന് ത്യാഗരാജ ആരാധനയും 3ന് ആനയടി ധനലക്ഷ്മിയുടെ സംഗീതക്കച്ചേരിയും നടക്കും.