തിരുവനന്തപുരം: സിവിൽ സർവീസിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ ഒരു ശമ്പള പരിഷ്‌കരണ റിപ്പോർട്ടാണ് ഇപ്പോൾ തയാറാക്കപ്പെട്ടതെന്ന് എൻ.ജി.ഒ സംഘ് ആരോപിച്ചു. കേന്ദ്ര തുല്യത അനുവദിക്കുക, പെൻഷൻ പ്രായം 60 വയസായി ഉയർത്തുക, ഹയർ ഗ്രേഡുകളുടെ കാലദൈർഘ്യം അഞ്ച് വർഷമായി കുറയ്ക്കുക, ഫുൾ പെൻഷൻ ലഭിക്കുന്നതിനുള്ള കാലാവധി 20 വർഷമാക്കുക തുടങ്ങി ജീവനക്കാരുടെ എക്കാലത്തെയും ആവശ്യങ്ങളൊന്നും ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും സംസ്ഥാന ജനറൽ സെക്രട്ടറി ടി. എൻ. രമേശും പറഞ്ഞു.