കൊച്ചി: റോഡുപണിയിലെ വൻ അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കു​റ്റക്കാർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടി ജില്ലാ കോഓർഡിനേ​റ്റർ അഡ്വ. ജോസ് ചിറമേൽ, മണ്ഡലം കോ-ഓർഡിനേ​റ്റർ ജോസ്മി ജോസ്, മണ്ഡലം സെക്രട്ടറി അഗസ്​റ്റിൻ കെ ജെ, തൃക്കാക്കര മണ്ഡലം കോ-ഓർഡിനേ​റ്റർ ഫോജി ജോൺ എന്നിവർ ആവശ്യപ്പെട്ടു. കൊച്ചിയിലെ റോഡുകൾ പണിയുമ്പോൾ കൊച്ചി കോർപറേഷനും കോൺട്രാക്ടറും തമ്മിലുള്ള കോൺട്രാക്ട് എഗ്രിമെൻ്റുകൾ പാലിക്കാതെ റോഡുകൾ പണിയുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നത്. കോർപറേഷൻ്റെ ഭാഗത്തു നിന്നും റോഡ് പണി കോൺട്രാക്ട് എഗ്രിമെൻ്റ് പ്രകാരമാണോ നടക്കുന്നത് എന്ന് നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നവർ അവരുടെ ഉത്തവാദിത്വം നിർവഹിക്കാതെ ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുകയാണ്. കൊച്ചിയിൽ വർഷങ്ങൾക്ക് മുൻപ് പണിത പല വീടുകളും കെട്ടിടങ്ങളും റോഡ് ലെവലിൽ താഴെയായി. ഒരു മഴ പെയ്താൽ വീട് നിറയെ വെള്ളം കയറി ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും അവർ പറഞ്ഞു.