ramesh-chennithala

തിരുവനന്തപുരം: യു.ഡി.എഫിന്റെ 'ഐശ്വര്യകേരളയാത്ര' നാളെ കാസർകോട്ട് നിന്ന് ആരംഭിക്കും. കുമ്പളയിൽ വൈകിട്ട് നാലിന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി യാത്ര ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, കോഓർഡിനേറ്റർ വി.ഡി. സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും. ഫെബ്രുവരി നാലിന് കോഴിക്കോട് നടക്കുന്ന മേഖലാറാലി കർണാടക പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ നടക്കുന്ന മേഖലാറാലിയിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും
'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയർത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ച് ഫെബ്രുവരി 22ന് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമാപാന സമ്മേളനത്തിൽ രാഹുൽഗാന്ധി പങ്കെടുക്കും.