തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗൗരീശപട്ടം ബൂത്ത് കമ്മിറ്റി കൺവെൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥൻ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, ബ്ളോക്ക് പ്രസിഡന്റ് മണ്ണാമ്മൂല രാജൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ഗോപകുമാർ, അഡ്വ. ഗോപിദാസ്, ബൂത്ത് പ്രസിഡന്റ് ഗൗരീശപട്ടം മോഹനൻ, മോഹൻ വർഗീസ്, ഡോ. കൃഷ്‌ണകുമാർ, അഡ്വ. മൃദുൽ ജോൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.