sec

തിരുവനന്തപുരം: ശമ്പള പരിഷ്കരണം മൂലമുള്ള അധിക ബാദ്ധ്യത നേരിടാൻ, ഈ വർഷം വിരമിക്കേണ്ട 20,​000 ഓളം ജീവനക്കാരുടെ സർവീസ് ഒരു വർഷത്തേക്കു നീട്ടാനുള്ള കമ്മിഷൻ ശുപാർശ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടപ്പാക്കാനിടയില്ല.

ഇത് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള താത്കാലിക നിർദ്ദേശമാണെന്നാണ് കമ്മിഷന്റെ വിശദീകരണം. 20,​000 പേരുടെ സർവീസ് ഒരു വർഷം നീട്ടുമ്പോൾ ഇവർ റിട്ടയർ ചെയ്യുമ്പോഴുണ്ടാകുന്ന തസ്തികകളിലേക്ക് നിയമനം നടക്കില്ല. പുതുതായി സർവീസിൽ ചേരുന്നവർക്ക് അടിസ്ഥാന ശമ്പളം മതിയെങ്കിൽ, ഇവർക്ക് കൂടുതൽ ശമ്പളം നൽകേണ്ടിവരും. എന്നാൽ പിരിയുന്നവർക്ക് നൽകുന്ന ലീവ് സറണ്ടർ,​ ഗ്രാറ്റുവിറ്റി,​ പെൻഷൻ കമ്യൂട്ടേഷൻ ഇനത്തിലുള്ള 5700 കോടി തത്കാലം ഒഴിവാക്കാം.

വരുമാനത്തിന്റെ 62 % ശമ്പളത്തിനും പലിശയ്ക്കും

പുതിയ പരിഷ്കരണത്തോടെ സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ 62.14 ശതമാനവും ശമ്പളം,​ പെൻഷൻ,​ പലിശ എന്നിവയ്ക്കാണ്. 2019-20 ൽ ഇത് 66.8 ശതമാനമായിരുന്നു; 20- 21 ൽ 57.7 ശതമാനവും. പുതിയ നി‌ർദ്ദേശ പ്രകാരം 4810 കോടിയാണ് അധികച്ചെലവ്. പുതിയ ബഡ്ജറ്റ് പ്രകാരം റവന്യൂ വരുമാനം 1.28375 കോടി.

സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാർ 5,21,​ 231​ ​പേർ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​എ​ണ്ണം​ 5,21,231.​ ​ഇ​തി​ൽ​ 3,82,000​ ​പേ​ർ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രും​ 1,39,000​ ​പേ​ർ​ ​എ​യ്ഡ​ഡ് ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​രും,​ 23,000​ ​പേ​ർ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​രു​മാ​ണ്
.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ 2,43,707​ ​വ​രും.​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യിൽ63,553​ ​പേ​രും.​ ​പൊ​ലീ​സു​കാ​ർ​ 61279​ ​പേ​രും.​ ​പെ​ൻ​ഷ​ൻ​ ​കാ​രു​ടെ​ ​എ​ണ്ണം​ 5,11,085​ ​ആ​ണ്.

കു​ട്ടിക​ളെ​ ​നോ​ക്കാൻ ഒ​രു​ ​വ​ർ​ഷ​ത്തെ​ ​അ​വ​ധി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മൂ​ന്ന് ​വ​യ​സ് ​വ​രെ​യു​ള്ള​ ​കു​ട്ടി​ക​ളെ​ ​പ​രി​ച​രി​ക്കാ​ൻ​ ​അ​മ്മ​മാ​ർ​ക്ക് 365​ ​ദി​വ​സ​ത്തേ​ക്ക് 40​ ​ശ​ത​മാ​നം​ ​ആ​നു​കൂ​ല്യ​ത്തോ​ടെ​ ​അ​വ​ധി​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​ശ​മ്പ​ള​ ​ക​മ്മി​ഷ​ന്റെ​ ​ശു​പാ​ർ​ശ.​ ​കി​ട​പ്പി​ലാ​യ​ ​മാ​താ​പി​താ​ക്ക​ളെ​ ​പ​രി​ച​രി​ക്കാ​നും​ ​ഒ​രു​ ​വ​ർ​ഷം​ 40​ ​ശ​ത​മാ​നം​ ​ശ​മ്പ​ള,​ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ​ ​അ​വ​ധി​ ​അ​നു​വ​ദി​ക്കാം.