തിരുവനന്തപുരം: മാർച്ച് 17നാരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിളിൽ മാറ്റം. ഫിസിക്‌സ്, സോഷ്യൽ സയൻസ്, ഒന്നാം ഭാഷ പാർട് രണ്ട് (മലയാളം/ തമിഴ്/കന്നട/ അറബിക് ഓറിയന്റൽ/ സംസ്‌കൃതം ഓറിയന്റൽ), ബയോളജി എന്നീ വിഷയങ്ങളുടെ തീയതിയിലാണ് മാറ്റം വരുത്തിയത്.
നേരത്തത്തെ ടൈംടേബിളിൽ സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് മുമ്പ് ഇടവേള ഇല്ലെന്ന പരാതി ഉയർന്നിരുന്നു.തുടർന്ന് 22ന് നടത്താനിരുന്ന ഫിസിക്‌സ് പരീക്ഷ 25ലേക്ക് മാറ്റി. 23ന് നടത്താനിരുന്ന സോഷ്യൽ സയൻസ് പരീക്ഷ 22ലേക്ക് മാറ്റി. 24ന് നടത്താനിരുന്ന ഒന്നാം ഭാഷ പാർട്ട് രണ്ട് പരീക്ഷ 23ലേക്കും മാറ്റി. പുതുക്കിയ ടൈം ടേബിൾ പ്രകാരം 24ന് പരീക്ഷയുണ്ടാകില്ല. 25ന് നടത്താനിരുന്ന ബയോളജി പരീക്ഷ 26ലേക്ക് മാറ്റി. മോഡൽ പരീക്ഷ മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കും.
എസ്.എസ്.എൽ.സി പുതുക്കിയ ടൈംടേബിൾ:
മാർച്ച് 17: ഉച്ചയ്ക്ക് ശേഷം 1.40 - 3.30 ഒന്നാം ഭാഷ പാർട് ഒന്ന് (മലയാളം/ തമിഴ്/ കന്നട/ ഉറുദു/ ഗുജറാത്തി/ അഡീ. ഇംഗ്ലീഷ്/ അഡീ. ഹിന്ദി/ സംസ്‌കൃതം(അക്കാഡമിക്)/സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ/ അറബിക് (അക്കാഡമിക്)/ അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ).
18: 1.40 - 4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്
19: 2.40 - 4.30 മൂന്നാം ഭാഷ ഹിന്ദി/ ജനറൽ നോളജ്
22: 1.40 - 4.30 സോഷ്യൽ സയൻസ്
23: 1.40 - 3.30 ഒന്നാം ഭാഷ പാർട് പാർട് രണ്ട് (മലയാളം/ തമിഴ്/ കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ്/അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ)
25: 1.40 - 3.30 ഫിസിക്‌സ്
26: 2.40 - 4.30 ബയോളജി
29: 1.40 - 4.30 മാത്‌സ്
30: 1.40 - 3.30 കെമിസ്ട്രി