photo

ചിറയിൻകീഴ്: ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകൾ പൂർത്തിയാക്കിയതിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള അഴൂർ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃസംഗമം ഡെപ്യൂട്ടി സ്‌പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എം. ജലീൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി. വിജയകുമാരി, ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആ‌ർ. അംബിക, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജിത്, ഓമന, ലതിക, മണിരാജ്, ഷീജ, നസിയാ സുധീർ, അനിൽ. കെ.എസ് നാഗർ നട, സെക്രട്ടറി ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ സി.സുര സ്വാഗതവും വി.ഇ.ഒ നൗഫൽ നന്ദിയും പറഞ്ഞു.