money

തിരുവനന്തപുരം: അഞ്ചുവർഷത്തിലൊരിക്കൽ തിരക്കുപിടിച്ച് ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്നത് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ് അഭിപ്രായപ്പെട്ടു. റവന്യു കമ്മി വൻതോതിൽ ഉയർത്തുന്ന ശമ്പളപരിഷ്ക്കരണത്തിന് മുതിരുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.

കേന്ദ്രസർക്കാരും മറ്റു പല സംസ്ഥാനങ്ങളും ചെയ്യുന്നതുപോലെ പത്തുവർഷത്തിലൊരിക്കൽ സമഗ്രമായ ശമ്പളപരിഷ്ക്കരണമാണ് അഭികാമ്യം. വോട്ട് ബാങ്ക് രാഷ്ട്രീയം മാറ്റിവച്ച് സംസ്ഥാന താൽപര്യത്തിനുള്ള ഇച്ഛാശക്തി ഭരണ,പ്രതിപക്ഷ പാർട്ടികൾ കാട്ടണം.
കൊവിഡും രണ്ടു പ്രളയങ്ങളും മൂലം സംസ്ഥാനം വൻ സാമ്പത്തികപ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കൊവിഡ് മൂലം നടപ്പ് സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തരഉത്പാദനം( ജി.എസ്. ഡി.പി) 26 ശതമാനം കണ്ട് കുറഞ്ഞു. ദേശീയ ശരാശരിയെക്കാൾ മൂന്ന് ശതമാനം അധികമാണിത്. ശമ്പളവർദ്ധനയും അതിന്റെ കുടിശികയും കൊടുത്തുതീർക്കാൻ മൂന്ന് വർഷത്തിലധികം വേണ്ടിവരും.

ദേശീയതലത്തിൽ 20ശതമാനത്തിലേറെ വേതനവർദ്ധനവ് പത്തുവർഷത്തിലധികം നൽകുമ്പോൾ കേരളത്തിലത് പത്തുശതമാനത്തിൽ ഒതുങ്ങുന്നു. മറ്റ് അലവൻസുകളിൽ ഗൂഢമായ വെട്ടിക്കുറയ്കൽ വരുത്തികൊണ്ടുള്ള കള്ളകളികളും ശമ്പളപരിഷ്ക്കരണറിപ്പോർട്ടിലുണ്ടാകും. സംസ്ഥാനത്തിന്റെ വായ്പാശേഷി കുറയുന്നതും വികസന മുരടിപ്പും ഭാവിയിൽ നേരിടേണ്ടിവരും.