saritha

തിരുവനന്തപുരം: സരിത എസ്. നായരുൾപ്പെടെ പ്രതിയായ ജോലി തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. ഷാജു പാലിയോടിന്റെ ജാമ്യ ഹർജിയാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാർ തള്ളിയത്.
കെ.ടി.ഡി.സിയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും ബിവറേജസ് കോർപറേഷനിൽ സ്റ്റോർ അസിസ്റ്റന്റ് ആയി നിയമനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 11.5 ലക്ഷവും തട്ടിയെടുത്തെന്നാണ് കേസ്.

പ്രതികൾ കെ.ടി.ഡി.സിയുടെയും ബിവറേജിന്റെയും ലെറ്റർ ഹെഡുണ്ടാക്കി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചതായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സോളാർ തട്ടിപ്പിലെ പ്രതി ഈ കേസിൽ കൂട്ടുപ്രതിയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് അംഗമായ രതീഷ്, സരിത എസ്. നായർ എന്നിവരാണ് മറ്റ് പ്രതികൾ.