gold-theif

നാ​ഗ​ർ​കോ​വി​ൽ​:​ ​മ​ണ്ട​യ്ക്കാ​ടി​ൽ​ ​അ​ട​ച്ചി​ട്ടി​രു​ന്ന​ ​വീ​ട് ​കു​ത്തി​ത്തു​റ​ന്ന് 55​ ​പ​വ​ന്റെ​ ​സ്വ​ർ​ണം​ ​ക​വ​ർ​ന്നു.​ ​മ​ണ്ട​യ്ക്കാ​ട്,​ ​വ​സ​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​പ്ര​സ​ന്ന​കു​മാ​റി​ന്റെ​ ​വീ​ട്ടി​ലാ​ണ് ​ക​വ​ർ​ച്ച​ ​ന​ട​ന്ന​ത്.​ ​പ്ര​സ​ന്ന​കു​മാ​ർ​ ​ഗ​ൾ​ഫി​ലാ​ണ്.​ ​ഭാ​ര്യ​ ​ബേ​ബി​ ​സു​ധ​ ​ക​ഴി​ഞ്ഞ​ 25​ന് ​ത​ന്റെ​ ​അ​മ്മ​യു​ടെ​ ​വീ​ട്ടി​ൽ​ ​പോ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​തി​രി​കെ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​വീ​ടി​ന്റെ​ ​വാ​തി​ൽ​ ​ത​ക​ർ​ത്ത​ ​നി​ല​യി​ൽ​ ​ക​ണ്ടു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​സ്വ​കാ​ര്യ​ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​ 55​ ​പ​വ​ന്റെ​ ​സ്വ​ർ​ണം​ ​മോ​ഷ​ണം​ ​പോ​യ​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.
ബേ​ബി​സു​ധ​ ​ന​ൽ​കി​യ​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മ​ണ്ട​യ്ക്കാ​ട് ​പൊ​ലീ​സ്,​ ​ഡോ​ഗ് ​സ്‌​ക്വാ​ഡ്,​ ​ഫോ​റ​ൻ​സി​ക് ​വി​ദ​ഗ്‌​ദ്ധ​ർ​ ​എ​ന്നി​വ​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ബ​ദ്രി​ ​നാ​രാ​യ​ണ​ന്റെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​രം​ ​കു​ള​ച്ച​ൽ​ ​എ.​എ​സ്.​പി​ ​വി​ശ്വേ​ഷ് ​ശാ​സ്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മൂ​ന്ന് ​സ്പെ​ഷ്യ​ൽ​ ​ടീം​ ​രൂ​പീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണ്.

നിദ്രവിളയിൽ കവർന്നത് 13 പവൻ കുഴിത്തുറ: നിദ്രവിളയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 13 പവനും അഞ്ചുലക്ഷം രൂപയും കവർന്നു. കൊല്ലങ്കോട് ഊരമ്പ് ചെറുകുഴി സ്വദേശി കനകരാജിന്റെ (51) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ 27 മുതൽ കോവിൽപെട്ടിൽ പോയിരുന്ന കനകരാജും കുടുംബവും കഴിഞ്ഞ ദിവസം രാത്രി മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. അലമാരയിലുണ്ടായിരുന്ന സ്വ‍ർണവും പണവുമാണ് നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ്, ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി. പൊലീസ് കേസെടുത്തു.