തിരുവനന്തപുരം:സംസ്ഥാനത്ത് 141 ഡിവൈ.എസ്.പി, എ.സി.പി, എ.എസ്.പിമാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവായി. ഇതിൽ ജില്ലയിൽ പുതുതായി നിയമിച്ച ഡിവൈ.എസ്.പി, എ.സി.പി,എ.എസ്.പിമാരുടെ പട്ടിക.
സേവ്യർ സെബാസ്റ്റിനെ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പിയായും, ഷൈനു തോമസിനെ കഴക്കൂട്ടം സൈബർ സിറ്റി വിഭാഗം, ഫോർട്ട് എ.സി.പിയായി അനിൽദാസ്,ശംഖുംമുഖം എ.സി.പിയായി എം.എ. നസീർ,നെയ്യാറ്റിൻകര ഡിവൈ.എസ്.പിയായി ബിനു.ആർ,ആറ്റിങ്ങൾ ഡിവൈ.എസ്.പിയായി ഗോപകുമാർ.ബി,കൺട്രോൾ റൂം എ.സി.പിയായി സദൻ.കെ,സിറ്റി സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് ബിനു കുമാർ.എം.കെ,റൂറൽ സ്‌പെഷ്യൽ ബ്രാഞ്ചിലേക്ക് അഭിലാഷ്.എ,നർക്കോട്ടിക് സെൽ എ.സി.പിയായി അനിൽകമാർ.ടി,ക്രൈം ബ്രാഞ്ചിലേക്ക് റെജി എബ്രഹാം,ജോൺസൺ ചാൾസ്,മുഹമ്മദ് കബീർ റാവുത്തൽ,ഷാജി മോൻ ജോസഫ്, എസ്.അമ്മിണിക്കുട്ടൻ,വൈ.ആർ.റെസ്റ്റം,പൊലീസ് ആസ്ഥാനം സ്‌പെഷ്യൽ ഡിവൈ.എസ്.പിയായി അജിത്ത് മോഹൻ.വി.കെ എന്നിവരെയാണ് പുതുതായി നിയമിച്ചിരിക്കുന്നത്.