p-sreeramakrishnan

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്നത് മാദ്ധ്യമസൃഷ്ടി മാത്രമാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. വാർത്താദാരിദ്ര്യം കൊണ്ടാണ് ഇതു സംഭവിക്കുന്നത്. അന്വേഷണ ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ബ്രേക്കിംഗ് ന്യൂസുണ്ടാക്കാനുള്ള ആവേശത്തിൽ വ്യക്തിഹത്യയ്ക്ക് സമാനമായ വാർത്ത കൊടുക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം.

തെറ്റുകാരനല്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുകയെന്നും സ്പീക്കർ പറഞ്ഞു.

 പരാതി ഉയർന്നിട്ടില്ല

അദ്ധ്യാപക നിയമനത്തിൽ പരാതി ഉയർന്നിട്ടില്ലെന്ന് സ്പീക്കർക്കൊപ്പമുണ്ടായിരുന്ന മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യയ്‌ക്ക് ജെ.ആർ.എഫ് യോഗ്യതയുണ്ടെന്നും മറിച്ചുള്ള പ്രചാരണത്തിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.