general

ബാലരാമപുരം: കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ നേമം സർക്കാർ യു.പി.എസിൽ നിർമ്മിച്ച 12 ക്ലാസ് മുറികളുള്ള ബഹുനില മന്ദിരോദ്ഘാടനം ഫെബ്രുവരി 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. അഡ്വ.എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ പദ്ധതി വിഹിതത്തിൽ ഒരു കോടി മുപ്പത് ലക്ഷം വിനിയോഗിച്ചാണ് മൂന്നുനില മന്ദിരം നിർമിച്ചത്. സംഘാടക സമിതി യോഗത്തിൽ അഡ്വ.എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ,​ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക,​ മുൻ എം.എൽ.എ ജമീലാപ്രകാശം,​ ജില്ലാ പഞ്ചായത്തംഗം ഭഗത് റൂഫസ്,​ കല്ലിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത,​ ബ്ലോക്ക് അംഗങ്ങളായ ജയലക്ഷ്‌മി,​ ലതകുമാരി,​ വാർഡ് മെമ്പർ വിനോദ്,​ പ്രീതാറാണി,​ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്.ലീന എന്നിവർ സംസാരിച്ചു. ബി.കെ. ശൈലജ കുമാരി സ്വാഗതവും മനു നന്ദിയും പറഞ്ഞു.