തിരുവനന്തപുരം: പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ 109ാമത് ഹിന്ദുമത പരിഷത് ഫെബ്രുവരി ഏഴ് മുതൽ 14 വരെ നടക്കും. പമ്പാ മണൽപ്പുറത്താണ് സമ്മേളനം. ആർട്ട് ഒഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ ഫെബ്രുവരി ഏഴിന് ഉദ്ഘാടനം ചെയ്യും. പ്രജ്ഞാനാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിക്കും. സമാപന സഭ 14 ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.

ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് വി.എസ്. നായർ, കൺവീന‌ർ അനിരാജ് ഐക്കര, ചെയർമാൻ എം. അയ്യപ്പൻ കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.