തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ 10, 12 ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 8.30ന് പ്ലസ് ടുവിനും 9.30ന് പത്താം ക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകിട്ട് 5.30നും 6.30 നും നടക്കും.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടിന് പ്ലസ് ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷൻ ക്ലാസുകൾ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8 നും 8.30നും. സമയക്രമവും ക്ലാസുകളും firstbell.kite.kerala.gov.in ൽ പ്രസിദ്ധീകരിക്കും