തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിൽ 2018-19ൽ എം.ബി.ബി.എസ് പ്രവേശനം നേടിയ 40 വിദ്യാർത്ഥികൾക്ക് സർക്കാർ ബി.പി.എൽ സ്കോളർഷിപ്പ് നൽകുന്നു. സ്കോളർഷിപ്പ് അനുവദിക്കാൻ ഫീസ് റഗുലേറ്ററി കമ്മിറ്റി നൽകിയ ലിസ്റ്റ് www.cee-kerala.org ൽ. ലിസ്റ്റിലുള്ളവർ ആവശ്യമായ രേഖകൾ ഫെബ്രുവരി 5ന് വൈകിട്ട് അഞ്ചിനകം എൻട്രൻസ് കമ്മിഷണറേറ്റിൽ എത്തിക്കണം. സ്കോളർഷിപ്പിനായി ലഭിച്ച 124അപേക്ഷകളിൽ ജില്ലാ കളക്ടർമാർ ശുപാർശ ചെയ്ത 113 അപേക്ഷകളിലെ വെയ്റ്രേജ് മാർക്ക് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വെയ്‌റ്റേജ് മാർക്ക് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് തെളിവുകൾ സഹിതം ഫെബ്രുവരി 15ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണറേറ്റിൽ പരാതി നൽകാം.