തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റേഞ്ചിലെ 237 സബ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവിറക്കി.ഇതിൽ 9 വനിത സബ് ഇൻസ്പെക്ടർമാരും ഉൾപ്പെടും. കഴിഞ്ഞ ദിവസം 141 ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റിയിരുന്നു.
മുഖ്യമന്ത്രിക്കുള്ള പരാതികൾ
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകേണ്ട പൊതുജനങ്ങളുടെ പരാതികൾ ഫെബ്രുവരി ഒന്നുമുതൽ സെക്രട്ടേറിയറ്റ് നോർത്ത്, സൗത്ത്, അനക്സ് ഒന്ന് സന്ദർശക സഹായകേന്ദ്രങ്ങളിൽ സ്വീകരിക്കും.
കൊവിഡ് പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റ് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ അറിയിച്ചു.