kunchi

കോളയാട്: കോളയാട് ടൗണിലെ ആദ്യകാല വ്യാപാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോളയാട് മണ്ഡലം മുൻ വൈസ് പ്രസിഡന്റും കോളയാട് മുസ്ലിം ജുമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന ചോലയിലെ കലന്തക്ക എന്ന കെ.പി. കുഞ്ഞിക്കലന്തൻ (78) നിര്യാതനായി. ഭാര്യ: നെല്ലേരി പാത്തു. മക്കൾ: അൻവർ (മസ്‌കറ്റ്), ഹസീന (ചെണ്ടയാട്), അഷ്‌കർ (ദുബായ്). മരുമക്കൾ: ഹസീന (കടവത്തൂർ), അഷ്രഫ് ചെണ്ടയാട് (ദുബായ്), മൈമൂന (കതിരൂർ).