gandhiji

തിരുവനന്തപുരം: മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് ഗാന്ധി ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും സംഘടിപ്പിച്ചു. തുടർന്ന് കെ.പി.സി.സി രൂപീകൃതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറു വിളക്കുകളും തെളിച്ചു. കെ.പി.സി.സി.യിൽ നടന്ന ചടങ്ങുകൾക്ക് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് നേതൃത്വം നൽകി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്,ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി,മണക്കാട് സുരേഷ്,പന്തളം സുധാകരൻ,രഘുചന്ദ്രബാൽ, സെക്രട്ടറിമാരായ ശശികുമാർ,വിനോദ്കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.